Friday 31 July 2015

      സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് ഉദ്ഘാടനം

          തഴവ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ 2015-16 അദ്ധ്യയന വര്‍ഷത്തെ സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം ബഹു:പ്രിന്‍സിപാള്‍ ശ്രീ വേണുഗോപാല്‍ നിര്‍വഹിച്ചു.ക്ളബ് കണ്‍വീനര്‍ ശ്രീമതി ആര്‍.ലത ടീച്ചറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബഹു:ഹെഡ്മാസ്ററര്‍ ശ്രീ നതീര്‍കുഞ്ഞ് മുസലിയാര്‍ ബുളളറ്റിന്‍ ബോര്‍ഡ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ശ്രീ. ആര്‍. സുദേശന്‍,ശ്രീമതി ശ്യാമള,ശ്രീ ശ്രീകുമാരന്‍പിള്ള ശ്രീ ഹരികുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.






Tuesday 28 July 2015


    ആദരാഞ്​ജലികള്‍ 

Dr.A.P.J. ABDUL KALAM(1931-2015)

 

Sunday 12 July 2015


ബ്ളോഗ് ഉദ്ഘാടനം
                   തഴവ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ബ്ളോഗിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ ശ്രീനദീര്‍കുഞ്ഞ് മുസിലിയാര്‍,പ്രിന്‍സിപാള്‍ ശ്രീ വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 08/07/2015 ഹെഡ്മാസ്റ്റര്‍ ശ്രീ നതീര്‍കുഞ്ഞ് മുസലിയാറിന്റെ അദ്ധ്യക്ഷതയില്‍ ഹൈസ്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ കൂടിയ യോഗത്തില്‍SITC ജെ. വസന്ത സ്വാഗതം പറഞ്ഞു SITC ബ്ളോഗ് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി.ഹെഡ്മാസ്റ്റര്‍ ശ്രീ നദീര്‍കുഞ്ഞ് മുസിലിയാര്‍, പ്രിന്‍സിപാള്‍ ശ്രീ വേണുഗോപാല്‍,സീനിയര്‍ അസിസ്ററന്റ് ശ്രീ കെ. അ‌ജയന്‍, അധ്യാപകരായ ശ്രീമതി ആര്‍.ലത, ശ്രീമതി കെ.എല്‍. സലൂജ, ശ്രീമതി മഞ്ജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, ശ്രീ എം. സാലി നന്ദി രേഖപ്പെടുത്തി.








Sunday 5 July 2015


              തഴവ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 2015-16 അദ്ധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ബഹു:ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ: ശ്രീമതി സന്ധ്യാറാണി ഉദ്ഘാടനം ചെയ്തു.പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചെണ്ടമേളത്തോടുകൂടി പുത്തന്‍ കൂട്ടുകാരെ വരവേറ്റു. PTA പ്രസിഡന്‍ഡ് ശ്രീ തഴവ കനകന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ HM ശ്രി നതീര്‍കുഞ്ഞ് മുസലിയാര്‍ സ്വാഗതവും സ്ററാഫ് സെക്രട്ടറി ശ്രീ കെ.അ‌ജയന്‍ നന്ദിയും പറഞ്ഞു.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി മിനി മണികണ്ഠന്‍ ,പ്രിന്‍സിപാള്‍ ശ്രീ വേണുഗോപാല്‍, അധ്യാപകരായ ശ്രീ ആര്‍. സുദേശന്‍, ശ്രീ ശ്രീകുമാരന്‍ പിള്ള, ശ്രീമതി ലത, ശ്രീമതി കവിത SMC അംഗം ശ്രീ ബ്രൈറ്റ്സണ്‍ ,MPTA അംഗം ശ്രീമതി അനുപമ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.



ഗണിത ശാസ്ത്ര ക്ളബ്ബ് ഉദ്ഘാടനം 

                 തഴവ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ 2015-16 അദ്ധ്യയന വര്‍ഷത്തെ ഗണിത ശാസ്ത്ര ക്ളബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം ജുണ്‍ 30 ബഹു:പ്രിന്‍സിപാള്‍ ശ്രീ വേണുഗോപാല്‍ നിര്‍വഹിച്ചു. HM ശ്രീ നതീര്‍കുഞ്ഞ് മുസലിയാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ക്ളബ്ബ് കണ്‍വീനര്‍ ശ്രീ M.സാലി സ്വാഗതവും സീനിയര്‍ അസിസ്ററന്റ് ശ്രീ കെ. അ‌ജയന്‍, ഗണിത ശാസ്ത്ര അധ്യാപകരായ ശ്രീമതി സുഭഗ,ശ്രീമതി സബുന്‍നിസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. State Mathematics Resource Person ശ്രീ അബ്ദുല്‍ സലാം "ഗണിത ശാസ്ത്ര മേളയില്‍ കുട്ടികളുടെ സമീപനം"എന്ന വിഷയത്തില്‍ ക്ളബ്ബ് അംഗങ്ങള്‍ക്ക് ക്ളാസെടുത്തു.






Saturday 4 July 2015

ഏകദിന പരിസ്ഥിതിപഠന ക്യാമ്പ്  

                                                  തഴവ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അതില്‍ അംഗങ്ങളായ കുട്ടികള്‍ക്ക് വേണ്ടി 29.06.2015 ല്‍ രാവിലെ 10.30 മുതല്‍ കൊല്ലം സാമൂഹിക വനവത്കരണ വിഭാഗം എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഏകദിന പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ബഹു: ഹെഡ്മാസ്ററര്‍ ഉദ്ഘാടനം ചെയ്തു.എക്കോ ക്ളബ്ബ് കണ്‍വീനര്‍ ബിന്‍സി ഡി മാത്യു സ്വാഗതം പറഞ്ഞു.
                                                ഫോറസ്റ്റ് രേഞ്ച് ഓഫീസര്‍മാരായ ബാബു രാജേന്ദ്രന്‍, യേശുദാസന്‍,സൈനുലാബ്ദ്ദീന്‍, ബിജു എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വളരെ ലളിതമായ രീതിയില്‍ ക്ലാസ് എടുത്തു. പശ്ചിമഘട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വനസംരക്ഷണം വന്യജീവികളെ സംരക്ഷണം,ജല സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ക്യാമ്പില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഫിലിം ഷോയോടു കൂടി ക്യാമ്പ് അവസാനിച്ചു.





Wednesday 1 July 2015


പുകയില വിരുദ്ധ ദിനാചരണം
                     പുകയില വിരുദ്ധ ദിനാചരണം കൊല്ലംജില്ലാതല ഉത്ഘാടനം ജുണ്‍ 19 ന് ബഹുമാനപ്പെട്ട എം എല്‍ എ ശ്രീ സി. ദിവാകരന്‍ നിര്‍വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസ്, തഴവ ഹെല്‍ത്ത് സെന്‍റര്‍ തഴവ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ഇതോടനുബന്ധിച്ച് റാലി, സെമിനാര്‍,മാജിക് ഷോ,എക്സിബിഷന്‍ എന്നിവയുണ്ടായിരുന്നു.
ബഹുമാനപ്പെട്ട തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഡ്ശ്രീ അമ്പിളിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.Dr.ഷൈമ ലഹരി വിരുദ്ധസന്ദേശം നടത്തി.ബഹു:ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ: ശ്രീമതി സന്ധ്യാറാണി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി മിനി മണികണ്ഠന്‍,PTA പ്രസിഡന്‍ഡ് ശ്രീ തഴവ കനകന്‍,HM ശ്രീ നതീര്‍കുഞ്ഞ് മുസലിയാര്‍ ,പ്രിന്‍സിപാള്‍ ശ്രീ വേണുഗോപാല്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു