Tuesday 11 August 2015


        ആഗസ്റ്റ് 6-ഹിറോഷിമദിനം

 
        രണ്ടാം ലോകമഹായുദ്ധത്തില്‍അമേരിക്ക 1945 ആഗസ്റ്റ് 6  ന് ജപ്പാനിലെ ഹിറോഷിമയില്‍ അണുബോംബ് വര്‍ഷിച്ചതിന്റെ ദുരന്തസ്മരണകളുണര്‍ത്തുന്ന ഹിറോഷിമദിനാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 6 ന് രാവിലെ സോഷ്യല്‍ സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ അസംബ്ളി നടത്തി.യുദ്ധവിരുദ്ധ സന്ദേശം അസംബ്ളിയില്‍ വായിച്ചു. ബഹു:പി.‍ടി.എ പ്രസിഡന്റ് ശ്രീ കനകന്‍, പ്രിന്‍സിപ്പാള്‍ ശ്രീവേണുഗോപാല്‍സാര്‍,ഹെഡ്മാസ്റ്റര്‍ശ്രീനദീര്‍കുഞ്ഞ്മുസലിയാര്‍സാര്‍,ക്ളബ്ബ് കണ്‍വീനര്‍ ശ്രീമതി ലത ടീച്ചര്‍ എന്നിവര്‍ ആണവവിപത്തിനെതിരെ അണിചേരാന്‍ കുട്ടികളെ ആഹ്വാനം ചെയ്തു.തു‌ടര്‍ന്ന് സോഷ്യല്‍ സയന്‍സ് ക്ളബ്ബ്,ജെ. ആര്‍.സി, സ്കൗട്ട് & ഗൈഡ്സ് ,എന്‍.എസ്.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധറാലി നടത്തി. സോഷ്യല്‍ സയന്‍സ് ക്ളബ് computer lab ല്‍ വച്ച് യുദ്ധത്തിന്റെ ഭീകരത വെളിവാക്കുന്ന ഒരു slide show യും ഒരു short film ന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു.സയന്‍സ് ക്ളബ്ബ് അംഗങ്ങള്‍ പോസ്റ്റര്‍ രചന,ലോസ് ഏന്‍ജല്‍സിലെ "mushroom cloud sculpure” മോഡല്‍ ,Chain reaction model തുടങ്ങിയവ നിര്‍മിച്ചു.






No comments:

Post a Comment