Thursday 20 August 2015

 

സ്വാതന്ത്ര്യ ദിനാഘോഷം

         രാവിലെ 8.45 ന് ബഹു: പ്രിന്‍സിപ്പാള്‍ ശ്രീ വേണുഗോപാല്‍,ബഹു: ഹെഡ്മാസ്റ്റര്‍ ശ്രീ നദീര്‍കുഞ്ഞ്മുസലിയാര്‍,അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ബഹുമാനപ്പെട്ട തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അമ്പിളിക്കുട്ടന്‍ ദേശീയ പതാക ഉയര്‍ത്തികൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചു.തുടര്‍ന്ന് പി.ടി.എ പ്രസിഡന്റ് ശ്രീ കനകന്‍ ,പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ വിജയന്‍,പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര്‍,പി.ടി.എ അംഗങ്ങളായ ശ്രീ വിജയകുമാര്‍,ശ്രീ തൊടിയൂര്‍ താഹ,ശ്രീ അനില്‍കുമാര്‍,അധ്യാപകരായ ശ്രീ സാലി, ശ്രീമതി ലത തുടങ്ങിയവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വര്‍ണാഭമായ റാലി,ദേശഭക്തിഗാന മത്സരം, ദേശീയഗാന മത്സരം, പതാക നിര്‍മാണം തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു.



No comments:

Post a Comment